സൗഹൃദകൂട്ടായ്മയുടെ നിറവിൽ കട്ടപ്പന മുനിസിപ്പൽ കൗൺസിലേഴ്സ്

കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർസ് ആയി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുന്നതിനും, കുട്ടികളുടെയും മുതിർന്നവരുടെയും വികസന സങ്കൽപ്പങ്ങൾ അവതരിപ്പിക്കുന്നതിനുമായി പ്രത്യേക ചടങ്ങ് ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. പരസ്പര സൗഹൃദവും കൂട്ടായ്മയും ഒന്നു ചേർന്ന വേദിയിൽ കൗൺസിലർസ് രാഷ്ട്രീയ വ്യത്യാസങ്ങളോ പദവികളുടെ അലങ്കാരമോ ഇല്ലാതെ ഒത്തുചേർന്ന് കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും സൗഹൃദം പങ്കു വയ്ക്കുകയും ചെയ്തു. ഡോൺ ബോസ്കോ സെൻട്രൽ സ്കൂളും, കട്ടപ്പന സീനിയർ ചേമ്പറും സംയുക്തമായി നടത്തിയ പരിപാടിയിൽ മുനിസിപ്പാലിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളും പങ്കെടുത്തു. നഗര വികസനം, ദാരിദ്ര്യ നിർമാർജനം, മാലിന്യ സംസ്കരണം , തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും കൗൺസിലേഴ്‌സിന് കൈ മാറുകയും ചെയ്തു.
സീനിയർ ചേമ്പർ അവരുടെ നിർദേശങ്ങൾ സമർപ്പിക്കുകയും ലഹരിക്കെതിരെയുള്ള കത്തുകൾ വിദ്യാർത്ഥികൾക്ക് കൈമാറുകയും ചെയ്തു.
സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ, പ്രിൻസിപ്പാൾ ഫാ വർഗീസ് ഇടത്തിച്ചിറ, ഫാ ജെയിംസ് പ്ലാക്കാട്ട്, ഫാ അജീഷ് സെബാസ്റ്റ്യൻ, സീനിയർ ചേമ്പർ പ്രസിഡന്റ് ജേക്കബ് എബ്രഹാം, സെക്രട്ടറി അശോക് ഇ ആർ തുടങ്ങിയവർ സംസാരിച്ചു.
















































































































