വികസനത്തേയും വിശ്വാസത്തേയും തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥന്‍

വികസനത്തേയും വിശ്വാസത്തേയും തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ഇടത്പക്ഷത്തിന് ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന്
ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥന്‍.
ബി ഡി ജെ എസ് ഇടുക്കി ജില്ലാ
നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഗീത വിശ്വനാഥന്‍.വര്‍ഗ്ഗീയ ശക്തികളുമായി കൈകോര്‍ത്താണ്
യു ഡി എഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയത്.ജനപക്ഷത്ത് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട് ദേശീയ ജനാധിപത്യ സഖ്യം കേരളത്തില്‍ നടത്തിയവലിയ മുന്നേറ്റം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഊര്‍ജ്ജമാണെന്ന് സംഗീത വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. കട്ടപ്പനയില്‍
ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ കൂടിയ ജില്ലാ നേതൃ യോഗത്തില്‍ ജില്ലാ പ്രസിഡന്റ്
അഡ്വ: പ്രതീഷ് പ്രഭ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത് നേതാക്കളായ സന്തോഷ് തോപ്പില്‍ , സന്ദീപ് E U , ബിനീഷ് K P , T K ബിനോജ് , പ്രസാദ് വിലങ്ങുപാറ , സിനീഷ് വിജയന്‍ ,
P C ബന്നി എന്നിവര്‍ സംസാരിച്ചു.









































































