കട്ടപ്പനയിൽ വെച്ച് നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവെൻഷൻ അവസാനഘട്ട ഒരുക്കങ്ങളിൽ

കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവെൻഷന്റെ ഓർക്കങ്ങളുടെ ഭാഗമായി കൃപാഭിഷേകം 2025 ന്
കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി ഗ്രൗണ്ടിൽ നിർമ്മിക്കുന്ന പന്തലിന്റെ
കാൽ നാട്ടു കർമ്മം നടന്നു. 2025 ഡിസംബർ 10 മുതൽ 14 വരെ നടക്കുന്ന ബൈബിൾ കൺവെൻഷന്
അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ റവ. ഫാ. ഡോമിനിക് വാളന്മനാൽ നേതൃത്വം നൽകും. വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ സമയം. കൺവെൻഷന് വേണ്ടി നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടു കർമ്മം കൊച്ചുതോവാള പള്ളി വികാരിയും കട്ടപ്പന ഫൊറോനയിലെ സീനിയർ വൈദികനുമായ റവ. ഫാ. ഇമ്മാനുൽ മടുക്കക്കുഴി നിർവഹിച്ചു. കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി വികാരി റവ.ഫാ. ജോസ് മംഗലത്തിൽ, അസ്സിസ്റ്റന്റ് വികാരിമാരായാ ഫാ.മജു നിരവത്ത്, ഫാ.രാജേഷ് പുല്ലാന്തനാൽ, ഫാ. അനൂപ് കരിങ്ങാട് എന്നിവർ സഹകർമ്മികരായിരുന്നു. കാൽ ലക്ഷത്തോളം വിശ്വസികൾ പങ്കെടക്കുമെന്ന് കരുതുന്ന ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. എല്ലാ ദിവസവും ജപമാല, വചന പ്രാഘോഷണം, വി.കുർബാന,ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രുഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ നടത്തിപ്പിനായി കട്ടപ്പന ഫെറോനാ വികാരിയും കാഞ്ഞിരപ്പള്ളി രൂപത കരിസ്‌മാറ്റിക്ക് നവീകരണ വിഭാഗം ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടവും കൺവീനർമാരായി 300 പേർ അടങ്ങുന്ന വിപുലമായ കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ട്.









































































