San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യം



രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടകീയ സംഭവങ്ങൾ. പൂനെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യമായി കണ്ടെത്തി.

എന്നാൽ ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചതെന്ന് പരാതിക്കാരൻ്റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ സി ഡി ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം നിർദേശിച്ചു. എന്നാൽ കോടതി ഹർജിക്കാരന്റെ ഈ അപേക്ഷ തള്ളിക്കളയുകയായിരുന്നു. സെക്ഷൻ 65B സർട്ടിഫിക്കറ്റ് ഇല്ലാത്ത ഓൺലൈൻ URL തെളിവായി സ്വീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി.

2023-ൽ വി.ഡി സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്. സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ നൽകിയ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!