ദളിത് ക്രൈസ്തവ കോണ്‍ക്ലേവ് കട്ടപ്പനയില്‍

സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവും പ്രകടനവും പൊതുസമ്മേളനവും 26ന് കട്ടപ്പനയില്‍ നടക്കും. ദളിത് ക്രൈസ്തവര്‍ക്കുള്ള സംവരണം നിഷേധിക്കുന്നതിന് എതിരെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 26ന് രാവിലെ 10 മുതല്‍ കട്ടപ്പന ഏദന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മത മേലധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സി.എസ്.ഡി.എസ് സംസ്ഥാന നേതാക്കളും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ടൗണ്‍ചുറ്റി പ്രകടനവും തുടര്‍ന്ന് കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനവും നടത്തും. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്കൃത പണ്ഡിതന് ഡോക്ടര്‍ പി.എസ്. ശ്യാംകുമാര്‍ നിരീക്ഷകനും സുവിശേഷകനുമായ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, സാമൂഹിക പ്രവര്‍ത്തകരായ സണ്ണി എം. കപിക്കാട്, ഡോ. വിനില്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കെ. തങ്കപ്പന്, ട്രഷറര്‍ പ്രവീണ്‍ ജെയിംസ്, സെക്രട്ടറി ലീലാമ്മ ബേബി, സംസ്ഥാന കമ്മിറ്റി അംഗം സണ്ണി കണിയാമുറ്റം, ഇടുക്കി താലൂക്ക് പ്രസിഡന്റ് ബിജു പൂവത്താനി, സെക്രട്ടറി മധു പാലത്തിങ്കല്‍, സന്തോഷ് പുഷ്പഗിരി, ശ്രീലാല്‍ കോഴിമല, മനോജ് തോപ്രാംകുടി, ബിനു കോഴിമല എന്നിവര്‍ പറഞ്ഞു.









































































