Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ ആദ്യമായി ദേശീയ ബോക്‌സിങ് മാമാങ്കം- ഫൈറ്റ് നൈറ്റ് 2025 ഡിസംബർ 12 ന്



റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ, സഫാനിയാ ബോക്‌സിങ് പ്രറോഷൻ സംഘടിപ്പിക്കുന്ന ദേശീയ തല ബോക്‌സിങ് മത്സരം ഫൈറ്റ് നൈറ്റ് 2025 ഡിസംബർ 12-ന് വെള്ളിയാഴ്‌ച വൈകുന്നേരം 3 മണിക്ക് പുളിയന്മല ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.

വേൾഡ് ബോക്‌സിങ് കൗൺസിലിന്റെയും ഇന്ത്യൻ ബോക്‌സിങ് കൗൺസിലിന്റെയും അംഗീകാരത്തോടു കൂടെ നടക്കുന്ന ഈ കായിക മാമാങ്കം, ഇന്ത്യയിലെ മുൻനിര ബോക്‌സിങ് ചാമ്പ്യന്മാരുടെ അത്യുഗ്രൻ പോരാട്ടങ്ങളും ത്രസിപ്പിക്കുന്ന മത്സരങ്ങളും പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി ആസ്വദിക്കാനുള്ള അപൂർവ അവസരമാണ്.

യുവജനങ്ങളിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനും, “യഥാർത്ഥ ലഹരി കായിക വിനോദങ്ങളിൽ നിന്നാണ് കിട്ടുന്ന എന്ന സന്ദേശം ശക്തിപ്പെടുത്തുന്നതിനുമായി, ഇടുക്കി ജില്ലയിൽ ബോക്‌സിങ് മത്സരങ്ങളിലൂടെ ദേശീയ അന്തർ ദേശീയ മെഡലുകൾ എത്തിക്കുക എന്ന ദൗത്യവുമായി, ഈ പരിപാടി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ HARMONY – Youth Service Project ൽ ഉൾപ്പെടുത്തി ആണ് സംഘടിപ്പിക്കുന്നത്

ജില്ലയിലെ കായികപ്രേമികളായ യുവാക്കളെയും കായികരംഗത്തിൽ താൽപര്യമുള്ള ഓരോരുത്തർക്കും ഈ “ഇടിയുടെ പൂരം” അനുഭവിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രോഗ്രാം തീയതികളും വേദിയും

8 വേദി: ക്രൈസ്റ്റ് കോളേജ്, പുളിയന്മല

11/12/2025 (৬০), খ៣0 5 PM-“Boxing Face Off”

12/12/2025 (വെള്ളി), വൈകുന്നേരം 3 PM – “Boxing Fight Night”

ജില്ലയിലെ എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളും

മാധ്യമപ്രവർത്തകരും പൊതു ജനങ്ങളും ഈ കായികോത്സവത്തെ ഒരു വലിയ വിജയമാക്കാൻ സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളനത്തിൽ
Dr. വിനോദ്‌കുമാർ TA, പ്രസിഡന്റ് – റോട്ടറി ക്ലബ് ഓഫ് കട്ടപ്പന,
അജോ എബ്രഹാം, സെക്രട്ടറി – റോട്ടറി ക്ലബ് ഓഫ് കട്ടപ്പന
പ്രോഗ്രാം ചെയർ ജോൺസൻ,
സിബിച്ചൻ ജോസഫ്,
PM ജോസഫ്.
PV ദേവസ്യ, (ഡയറക്‌ടർ സഫാനിയ സ്പോർട്‌സ് അക്കാദമി)
ഇന്ത്യൻ ബോക്‌സിങ് പ്രമോട്ടർ ജൂബിൻ ജോസഫ്
എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!