നാട്ടുവാര്‍ത്തകള്‍
വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2020 ജനുവരി ഒന്നു മുതല്‍ 2021 ജൂലൈ 31 വരെയുള്ള കാലയളവില്‍ തൊഴില്‍രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2021 ഒക്ടോബര്‍ 31 തീയതി വരെയുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിക്കുന്നു. ഫോണ്‍: 04862-222904