Idukki വാര്‍ത്തകള്‍
ഇടുക്കി റവന്യൂ ജില്ലാ കലോത്സവം കുച്ചിപ്പുടിയിൽ ലിയന അനൂപിന്റെ തേരോട്ടം

ഇടുക്കി മുരിക്കാശേരിയിൽ വെച്ചു നടക്കുന്ന ഇടുക്കി റെവന്യൂ ജില്ല കലോത്സവം യുപി വിഭാഗം കുച്ചിപ്പുടിയിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിയന അനൂപ്. ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ലിയന, സോഫ്റ്റ്‌വെയർ കമ്പനി ഉദ്യോഗസ്ഥനായ അനൂപിന്റെയും, അധ്യാപികയായ ലിജോയുടെയും മകളാണ്. കട്ടപ്പനയിലെ ചിദചംബരം സ്കൂൾ ഓഫ് ഡാൻസിൽ Dr. കുമാർ മാഷിന്റെ കീഴിൽ കഴിഞ്ഞ അഞ്ചു വർഷമായി നൃത്തം അഭ്യസിച്ചു വരുന്നു ഈ മിടുക്കി.









































































