San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു



ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജിതം.

ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച് വാഹനം രാജ്യത്തിന്റെ പല ഭാഗങ്ങളിലെത്തിച്ച് സ്‌ഫോടനം ഉണ്ടാക്കാൻ ആയിരുന്നു പ്രതികൾ പദ്ധതിയിട്ടത്. ആദ്യം ഒക്ടോബർ 21ന് ഐ20 കാർ വാങ്ങുന്നത്. ഇതിന് ശേഷമാണ് ചുവന്ന എക്കോ സ്‌പോർട്ട് വാഹനം വാങ്ങുന്നത്. ഈ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. ഈ വാഹനവും സ്‌ഫോടക വസ്തുക്കൾ കടത്തി സ്‌ഫോടനം ഉണ്ടാക്കാൻ വേണ്ടി വാങ്ങിയതാണെന്ന് അന്വേഷണ സംഘം പറയുന്നു.

ഈ രണ്ട് വാഹനങ്ങൾ കൂടാതെയാണ് മറ്റ് രണ്ടു വാഹനങ്ങൾ കൂടി വാങ്ങിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് വരികയാണ്. മറ്റ് വാഹനങ്ങളിൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ ഉള്ളത്. ഉമറും സംഘവും പദ്ധതിയിട്ടിരുന്നത് വൻ സ്ഫോടനത്തിനായിരുന്നു. 32 വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ സജ്ജമാക്കാൻ പദ്ധതിയിട്ടിരുന്നത്. പഴയ വാഹനങ്ങൾ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!