നാട്ടുവാര്‍ത്തകള്‍
അപകടം പതിവായി; സുവര്‍ണ്ണഗിരി-കക്കാട്ടുകട റോഡ് നന്നാക്കാന്‍ നടപടിയില്ല
കട്ടപ്പന: സുവര്‍ണ്ണഗിരി-കക്കാട്ടുകട റോഡ് തകര്‍ന്നുകിടക്കാന്‍ നാളുകളേറെയായെങ്കിലും നന്നാക്കുവാന്‍ നടപടിയില്ല. നിലവില്‍ പാച്ച് വര്‍ക്ക് എന്ന രീതിയില്‍ ഏതാനും ഭാഗം തറയോട് വിരിച്ചതല്ലാതെ ബാക്കി പണികള്‍ ഇതുവരെ പൂര്‍ത്തിയാക്കിട്ടില്ല. വിക്ഷയം ഇതിന് മുന്‍പും നാട്ടുകാര്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
എന്നാല്‍ നാളിതുവരെയായിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ദിവസേന നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഇന്നലെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ട ബൈക്ക് യാത്രക്കാരനെയും മകളെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
വിഷയത്തില്‍ അടിയന്തിരമായി ഇടപെടമെന്നാവശ്യപ്പെട്ട് പ്രദേശവാസിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ സണ്ണി സ്‌റ്റോറില്‍ മന്ത്രിക്ക് പരാതി നല്‍കി