അയ്യപ്പൻകോവിൽ സി ഡി എസ് ഒരു കോടി രൂപ വിതരണം ചെയ്തു

കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി പിന്നോക്ക വികസന കോർപ്പറേഷൻ സഹായത്തോടുകൂടി അയ്യപ്പൻ കോവിൽ കുടുംബശ്രീ സി ഡി എസിൽ നിന്നും ഒരു കോടി ഇരുപത്തി എട്ടുലക്ഷത്തി പതിനായിരം രൂപ അംഗങ്ങൾക്കായി വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 അയൽകൂട്ടങ്ങളിലെ 130 പേർക്കാണ് തുക വിതരണം നടത്തിയത്, പിന്നോക്കവികസന കോർപ്പറേഷൻ സഹായത്തിൽ ഇത്തരത്തിൽ തുക വിതരണം ചെയ്ത കുടുംബശ്രീ സി ഡി എസ് അയ്യപ്പൻകോവിലാണ്.
കൃഷി മൃഗസംരക്ഷണം, തുടങ്ങി വിവിധ സംരഭങ്ങൾക്കായും ഇതുവഴി ഉപജീവനമാർഗത്തിനുമായാണ് തിരിച്ചടക്കണ്ടതായ വായ്പ നൽകിയിട്ടുള്ളത്.
പ്രവാസികൾ വയോജനങ്ങൾ അതിദരിദ്രർഅടക്കമുള്ളവർക്കും സംരഭങ്ങൾ തുടങ്ങുന്നതിനായി തുക നൽകിയിട്ടുണ്ട് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വിവിധ വായ് പാസ്രഹായ പദ്ധതിയിലൂടെ 24 കോടിയോളം രൂപയാണ് അയ്യപിൻ കോവിൽ കുടുംബശ്രീ നൽകിയിട്ടുള്ളത്.
പ്രവാസി ഭദ്രത പേൾ ലോൺ 2ലക്ഷം വീതം എഴ് പേർക്കും ഒരു ലക്ഷം വീതം മൂന്ന് പേർക്കും അങ്ങനെ 10 പേർക്ക് വിതരണം നടത്തിയപ്പോൾ അഞ്ച് വയോജനങ്ങൾക്ക് സംരഭങ്ങൾ തുടങ്ങാൻ 50000 രൂപവീതവും നൽകി അതിദരിദ്ര വിഭാഗത്തിലെ അഞ്ചു പേർക്കും തുക വിതരണം ചെയ്തു.
പിന്നോക്ക വികസന കോർപ്പറേഷൻ നൽകിയിട്ടുള്ളതുക അംഗങ്ങൾ സി ഡി എസ് മുഖാന്തിരമാണ് തിരിച്ചടക്കണ്ടത്.
അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് വനിത സാംസ്കാരിക്കാനിലയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രജിത സാജൻ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുക വിതരണോത്ഘാടനം നടത്തി, പിന്നോക്ക വികസന കോർപ്പറേഷൻ മാനേജർ എ. റിയാസ്, കുടുംബശ്രീ മെംബർ സെക്രട്ടറി, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു കോർപ്പറേഷൻ മാനേജരിൽ നിന്നും തുറക്കുള്ള ചെക്ക് ചെയർ പേഴ്സൺ രജിത സാജൻ ഏറ്റുവാങ്ങി.













































































