കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഇടുക്കി ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും, നവംബർ 11,16 തീയതികളിൽ നടക്കും

കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഇടുക്കി ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും, നവംബർ 11,16 തീയതികളിൽ നടക്കും.
നവംബർ 11 ചൊവ്വാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ വച്ച് ഇടുക്കി ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് ലിയോ ക്ലബ്ബിൻറെ ഉദ്ഘാടനം ഡിസ്റ്റിക് ഗവർണർ ലയൺ കെ ബി ഷൈൻകുമാർ നിർവഹിക്കും .
100 കുട്ടികൾ ലിയോ ക്ലബ്ബിൽ അംഗങ്ങൾ ആകും.
തുടർന്ന് കുട്ടികൾക്ക് ഡ്രഗ് അവയർനസ് പ്രോഗ്രാം, മെൻറൽ ഹെൽത്ത് പ്രോഗ്രാം, മാജിക് ഷോ തുടങ്ങിയവ സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് 1.15ന് കട്ടപ്പന ഓസാനാം സ്കൂളിൽ 87 കുട്ടികൾ അടങ്ങുന്ന ക്യാമ്പസ് ലിയോ ക്ലബ്ബിൻറെ ഉദ്ഘാടനം ഡിസ്റ്റിക് ഗവർണർ നിർവഹിക്കും.
തുടർന്ന് ഡ്രഗ് അവയർനസ് , മെൻറൽ ഹെൽത്ത് പ്രോഗ്രാമുകൾ, മാജിക് ഷോ തുടങ്ങിയവയും സംഘടിപ്പിക്കും.
വൈകിട്ട് 7:00 മണിക്ക് ലയൺസ് ഡിസ്റ്റിക് പ്രോജക്ട് ആയ ട്രൈബൽ
വെൽഫെയറിൻറെ ഭാഗമായി കോവിൽമല രാജാവ് രാമൻ രാജമന്നാനെ ആദരിക്കും.
ട്രൈബൽ വെൽഫെയറിന് ഭാഗമായി വിവിധ സ്പോർട്സ്, ഗെയിംസ് ഉപകരണങ്ങളുടെ വിതരണം നടത്തും.
തുടർന്ന് കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ 100 മീറ്റർ ഓട്ട മത്സരത്തിൽ 38 വർഷം പഴക്കമുള്ള സ്റ്റേറ്റ് റെക്കോർഡ് തകർത്തു സ്വർണ്ണം നേടിയ ദേവപ്രിയ ഷൈബുവിനെയും, പരിശീലകൻ ടിബിൻ സാറിനെയും ആദരിക്കും.
നവംബർ പതിനാറാം തീയതി രാവിലെ 8 മണി മുതൽ കോഴിമല സെൻറ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് കട്ടപ്പന ലയൺസ് ക്ലബ്ബും, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും സംയുക്തമായി കോഴിമല പ്രദേശത്തെ ജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിക്കും.
പരിപാടികളിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ k.b ഷൈൻ കുമാർ, ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ക്യാബിനറ്റ് ട്രഷറർ വർഗീസ് ജോസഫ്, ചീഫ് PRO ജോർജ് തോമസ്, ഡിസ്ട്രിക്ട് പ്രോഗ്രാം സെക്രട്ടറിമാരായ വിനീത നിബു, ജോൺ മാമ്പള്ളി, MP ജോർജ്, KP വിനോദ് വരുൺ അശോക് മേനോൻ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡൻറ് ജബിൻ ജോസ്, സെക്രട്ടറി ജോസഫ് ജോണി, ഡിസ്ട്രിക്ട് അഡ്വൈസർ MM ജോസഫ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പർമാരായ K ശശിധരൻ, , ലിയോ ക്ലബ് അഡ്വൈസർ അമൽ മാത്യു, വൈസ് പ്രസിഡണ്ട് സന്തോഷ് ചാളനാട്, KC ജോസ്, തുടങ്ങിയവർ പങ്കെടുത്തു.













































































