ആയൂഷ് എൻഎബിഎച്ച് അംഗീകാര അനുമോദന സമ്മേളനം 30 ന്

നാരകക്കാനം ഗവ. മാതൃകാ ഹോമിയോ ഡിസ്പെൻസറിക്ക് ആയുഷ് എൻ.എ.ബി.എച്ച്.എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പ്രവർത്തിച്ച മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ഹുസ്ന , യോഗ ഇൻസ്ട്രക്റ്റർ ഡോ.എ. അനീസ എന്നിവരേയും ഇതര ജീവനക്കാരേയും ആശാ വർക്കേഴ്സിനേയും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ 30 – ന് ആദരിക്കും. വൈകുന്നേരം 4-30- ന് നാരകക്കാനം സാംസ്കാരിക നിലയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി ജോയി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിൻസി റോബി അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആലീസ് വർഗീസ്, ഡിറ്റാജ് ജോസഫ് എന്നിവർ ആദരിക്കും. ഗ്രാമപഞ്ചായത്ത് മെമ്പറൻമാർ ,വിവിധ മേഖലകളിലെ പ്രമുഖർ,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങൾ എന്നിവർ സംസാരിക്കും













































































