നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഗവണ്‍മെന്റ് ഐടിഐ- അഡ്മിഷന്‍ 2021

കട്ടപ്പന ഗവണ്‍മെന്റ് ഐടിഐ- അഡ്മിഷന്‍ 2021 വ്യവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കേരളത്തിലെ വിവിധ ഐടിഐകളില്‍ അഡ്മിഷന്‍ 2021 സമര്‍പ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍, അക്ഷയ സെന്റര്‍, ഇന്റര്‍നെറ്റ് കഫേ എന്നിവ മുഖേന അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി തന്നെ അടയ്ക്കാം. ഇടുക്കി ജില്ലയിലെ അഴുത, നെടുങ്കണ്ടം, ദേവികുളം, ബ്ലോക്കുകളിലെ അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം 10 മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും.
അപേക്ഷിക്കുവാന്‍ itiadmission.kerala.gov.in എന്ന വെബ് സൈറ്റിലും പ്രോസ്പെക്ടസ് www.det.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04868272216,