ഇടുക്കി ജില്ലയിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർ ഏറെ ദുരിതമനുഭവിക്കുന്നു എന്ന് കർഷക യൂണിയൻ (M ) ഇടുക്കി ജില്ല കമ്മറ്റി ആരോപിച്ചു


ഇടുക്കി ജില്ലയിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർ ഏറെ ദുരിതമനുഭവിക്കുന്നു എന്ന് കർഷക യൂണിയൻ (M ) ഇടുക്കി ജില്ല കമ്മറ്റി ആരോപിച്ചു.
രവിലെ മുതൽ പകലന്തിയോളം ചോര നീരാക്കി കൃഷിയിടങ്ങളിൽ വേല ചെയ്ത് ഉദ്പ്പാദിപ്പിക്കുന്ന ഉൽപ്പനങ്ങൾ ആന,കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി മുതലായ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നശിക്കുകയാണ് ഏലം, കുരുമുളക്, കാപ്പി മുതലായ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകർ നാണ്യവിളകളുടെ വിലയിടിവു മൂലം ആത്മഹത്യയുടെ വക്കിലാണ് ആയതിനാൽ അടിയന്തിരമായ കേരള ഗവൺമെന്റ് ഇടപ്പെട്ട് കർഷകർക്ക് ഇതിനുള്ള ശാശ്വതമായ പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ (എം) ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായി ഒക്ടോബർ മാസം രണ്ടാം വാരത്തിൽ വിപുലമായ കർഷക കൺവൻഷൻ വിളിച്ചു ചേർക്കുമെന്ന് ജില്ല പ്രസിഡന്റ് ബിജു ഐക്കര പറഞ്ഞു.
കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട് മുഖ്യപ്രഭാഷണം നടത്തിയ നേതൃയോഗത്തിൽ ജില്ല പ്രസിഡന്റ് ബിജു ഐക്കര അദ്ധ്യക്ഷനായിരുന്നു.
യോഗത്തിൽ കർഷക യൂണിയൻ നേതാക്കളായ സജി മൈലാടി , ബിനോയി കുളത്തുങ്കൽ, സിബി കിഴക്കേ മുറി, തങ്കച്ചൻ മരോട്ടി മൂട്ടിൽ, ജോസഫ് പെരുവിലം കാട്ട്, സണ്ണി കുഴിയം പ്ലാവിൽ , തോമസ് പൊട്ടം പ്പാക്കൽ, വിൻസ് കളപ്പുര, തോമസ് ഉള്ളാട്ട്, ജിജി വാളിയംപ്ലാക്കൽ, ജോർജ്ജ് മാക്സിൻ, റോയി .P. ഏലിയാസ്, അനീഷ് കടകം മാക്കൽ, സിബി മാളിയേക്കൽ, ജോർജ് പൊന്നാമറ്റം എന്നിവർ പ്രസംഗിച്ചു.