ദേവികുളം ഗസ്റ്റ് ഹൗസും യാത്രിനിവാസും ഒക്ടോബറില്‍ തുറക്കും
അറ്റകുറ്റപ്പണികള്‍ക്കായി അടച്ച ദേവികുളം ഗവ ഗസ്റ്റ് ഹൗസും -യാത്രിനിവാസും ഒക്ടോബറില്‍ തുറന്നുനല്‍കുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്. ഗസ്റ്റ് ഹൗസ് ഓക്ടോബര്‍ ഒന്നിനും യാത്രിനിവാസ് ഒക്ടോബര്‍ 24 നുമാണ് തുറക്കുന്നത്.
നാലുമുറികളോട് കൂടിയ ദേവികുളം ഗസ്റ്റ് ഹൗസ് മൂന്നുവര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണികള്‍ക്കായി പൂട്ടിയത്. രണ്ടുവര്‍ഷം മുമ്പ് പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് മൂര്‍ച്ഛിച്ചതോടെ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. 14 മുറികളോട് കൂടിയ യാത്രിനിവാസിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഇരു കെട്ടിടങ്ങളുടെയും പണികള്‍ പൂര്‍ത്തിയായതോടെയാണ് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുന്നതെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മയും കെട്ടിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഡി സി സി യ്ക്ക് ഒപ്പമുണ്ടായിരുന്നു.