Idukki വാര്‍ത്തകള്‍
തൊടുപുഴ സെന്റ് റീത്താസ് ഹൈസ്കൂളിൽ പഠനത്തോടൊപ്പം കായികാഭ്യാസത്തിന്റെ ആവശ്യകതയെ മുന്നിൽക്കണ്ട് തുടങ്ങിയ കരാട്ടെ ക്ലാസ്സിന്റെ ഉദ്ഘാടനം നടന്നു

തൊടുപുഴ സെന്റ് റീത്താസ് ഹൈസ്കൂളിൽ പഠനത്തോടൊപ്പം കായികാഭ്യാസത്തിന്റെ ആവശ്യകതയെ മുന്നിൽക്കണ്ട് തുടങ്ങിയ കരാട്ടെ ക്ലാസ്സിന്റെ ഉദ്ഘാടനം തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ബിജു വി.എ നിർവഹിച്ചു.
പി.റ്റി.എ പ്രസിഡൻ്റ് & ഡയറക്ടർ ഓഫ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ ശ്രീ. ജോഷി മാത്യു അധ്യക്ഷനായ യോഗത്തിൽ പൈങ്കുളം വാർഡ് മെമ്പർ മായാ ദിനേശൻ, ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ സൗമ്യ മൈക്കിൾ, എം.പി.റ്റി.എ പ്രസിഡന്റ് സജിത ബിനു എന്നിവർ ആശംസകൾ അറിയിച്ചു. ഇടുക്കി ജില്ലാ ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോശി ബേബി എബ്രഹാം ക്ലാസ്സ് നയിച്ചു. എഴുപതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.













































































