6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടതുപക്ഷത്തിനുണ്ടായ അസഹിഷ്ണുതയാണ് കട്ടപ്പന നഗരസഭയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയെന്ന്  യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി



നഗരസഭയുടെ പൊതുവായ പുരോഗതിയും ടൗണിന്റെ വികസനവും ലക്ഷ്യമാക്കി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയിൽ ഇടതുപക്ഷത്തിനുണ്ടായ അസഹിഷ്ണുതയാണ്  കട്ടപ്പന നഗരസഭയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയെന്ന്  യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.


കട്ടപ്പന ടൗണിന്റെ ഹൃദയഭാഗത്തുള്ള ടൗൺഹാൾ വളരെക്കാലമായി ശരിയായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ ശോച്യാവസ്ഥയിലായിരുന്നു. ടൗൺഹാൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിലവിലെ നിയമങ്ങൾ അനുസരിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ അസാധ്യമായ സാഹചര്യത്തിലാണ് നവീകരണത്തിനുള്ള പ്രോജക്ട് തയ്യാറാക്കിയത്. കട്ടപ്പനയിലെ സാധാരണ ജനങ്ങൾക്ക് വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന സൗകര്യമാണ് ടൗൺ ഹാൾ. ആവശ്യമായ പാർക്കിങ്ങും മനോഹരമായ ഹാളും ഫർണിച്ചറും അനുബന്ധ സൗകര്യങ്ങളുമായി നവീകരിച്ച ടൗൺഹാൾ ഉദ്ഘാടനം ചെയ്യുന്ന ഈ സന്ദർഭത്തിൽ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണ്. കട്ടപ്പന ബസ് സ്റ്റാൻഡ് നവീകരണം, മാർക്കറ്റ് നവീകരണം, തണലിടം പദ്ധതി, മാലിന്യ സംസ്കരണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ, താലൂക്ക് ആശുപത്രിക്കുള്ള സ്ഥലം വാങ്ങൽ എന്നീ പ്രോജക്ടുകളിലെല്ലാം വിയോജിപ്പ് രേഖപ്പെടുത്തുകയും പദ്ധതികൾ നടപ്പാക്കാതിരിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഇടതുപക്ഷത്തിന്റെ സങ്കുചിത ചിന്താഗതികളോടെയുള്ള സമീപനം തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!