San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ക്യാൻസർ രോഗ നിർണയ കേന്ദ്രം, നഗര ജനകീയ ആരോഗ്യ കേന്ദ്രം, സ്പെഷ്യാലിറ്റി ദന്തൽ ക്ലീനിക്ക് എവയുടെ ഉദ്ഘാടനം നടന്നു



ആരോഗ്യപരിപാലന രംഗത്ത് പുതിയ കാൽവയ്‌പുമായി കട്ടപ്പന നഗരസഭ ആരോഗ്യമേഖലയിൽ മൂന്ന് പുതിയ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന താലൂക്കാശുപത്രിയുടെ മേൽനോട്ടത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി ക്യാൻസർ രോഗനിർണയ കേന്ദ്രം ആരംഭിക്കുകയാണ്. ക്യാൻസർ രോഗം ഏറ്റവും കൂടുതൽ വ്യാപകമായിരിക്കുന്ന ഹൈറേഞ്ചിൽ രോഗ നിർണയത്തിന് സൗകര്യമില്ലാത്തത് വലിയ വെല്ലുവിളിയാണ്. കേരള ത്തിലെ പ്രമുഖ ക്യാൻസർ ചികിത്സാ ആശുപത്രികളുടെ സഹകരണ ത്തോടെ ആരംഭിക്കുന്ന രോഗ നിർണയകേന്ദ്രം ഹൈറേഞ്ചിൽ ക്യാൻസർ രോഗ ചികിത്സാ രംഗത്തെ ആദ്യകാൽവയ്പാണ്.

നഗരപ്രദേശങ്ങളിൽ സമഗ്ര പ്രാഥമിക ആരോഗ്യപരിരക്ഷ ഉറപ്പാ ക്കുവാനും ആരോഗ്യ സേവനങ്ങൾ താഴെ തട്ടിലുള്ള ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ പ്രാപ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്കാശുപത്രിയിലൂടെ നൽകി വരുന്നു ണ്ട്. നമ്മുടെ നഗരപ്രദേശത്തെ ആരോഗ്യസേവനങ്ങളുടെ വിടവ് നികത്തു ന്നതിന് വേണ്ടി അനുവദിച്ചിരിക്കുന്ന മൂന്ന് നഗര ജനകീയ കേന്ദ്രങ്ങളിൽ മൂന്നാമത്തെ സെൻ്ററും പ്രവർത്തനമാരംഭിക്കുകയാണ്.

ദന്തൽ ചികിത്സാരംഗത്ത് ജില്ലയിൽ ആദ്യമായി കേന്ദ്രസർക്കാർ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിൽ സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിനും തുടക്കമാകുകയാണ്. കട്ടപ്പനയിൽ ദന്തൽ സംബ ന്ധമായ വിദഗ്ദ്ധ ചികിത്സയ്ക്കാവശ്യമായ ആധുനിക സജ്ജീകര ണങ്ങളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങൾക്ക് സൗജന്യമായി മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള സ്ഥാപനങ്ങളാണ് പാറക്കടവിലുള്ള ബ്ലോക്ക് പഞ്ചായ ത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിൻ്റേയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും പ്രത്യേക പരിഗ ണനയും നിമിത്തമാണ് മൂന്ന് കേന്ദ്രങ്ങൾ ഒരുമിച്ച് പ്രവർത്തനമാരംഭി ക്കാൻ കഴിഞ്ഞിട്ടുള്ളത്.

നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും സ്പെഷ്യാലിറ്റി ദന്തൽ ക്ലീനിക്കിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസും, ക്യാൻസർ രോഗ നിർണയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണും നിർവ്വഹിച്ചു.


നഗരസഭ വൈസ് ചെയർമാൻ
അഡ്വ. കെ.ജെ. ബെന്നി ആമുഖപ്രഭാഷണം നടത്തി.
ഡോ. ഉമാദേവി എം.ആർ സൂപ്രണ്ട് താലൂക്ക് ആശുപത്രി കട്ടപ്പന

അദ്ധ്യക്ഷ
ബീന ടോമി നഗരസഭ ചെയർപേഴ്‌സൺ


മുഖ്യപ്രഭാഷണം :

ഡോ. സതീഷ് കെ.എൻ. DMO ഇടുക്കി

: ഡോ. ഖയസ് ഇ.കെ. ഡിപിഎം

ഡോ. സുരേഷ് വർഗീസ്
ഡെപ്യൂട്ടി DMO (NCD നോഡൽ ഓഫീസർ)

സിബി പാറപ്പായി
ചെയർമാൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി

ലീലാമ്മ ബേബി
ചെയർപേഴ്‌സൺ, ആരോഗ്യകാര്യ സ്റ്റാംൻന്റിംഗ് കമ്മിറ്റി

മനോജ് മുരളി
ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി

ജാൻസി ബേബി
ചെയർപേഴ്‌സൺ, വികസനകാര്യ സ്റ്റാൻിംഗ് കമ്മറ്റി

ഐബിമോൾ രാജൻ
ചെയർപേഴ്‌സൺ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി

ജോയി വെട്ടിക്കുഴി പ്രസിഡൻറ്, കട്ടപ്പന SCB

ഫാ. ജോസ് ആൻ്റണി ഡയറക്ടർ വൊസാർഡ്

സാജൻ ജോർജ്
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്റ്

തോമസ് മൈക്കിൾ
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്

മാത്യു ജോർജ് സിപിഎം ഏരിയാ സെക്രട്ടറി

വി.ആർ. ശശി സിപിഐ

മനോജ് എം. തോമസ് കേരള കോൺഗ്രസ് (എം)

രതീഷ് വരകുമല ബിജെപി

ജോയി കുടക്കച്ചിറ കേരള കോൺഗ്രസ് (ജെ)

ജോണി കുളംപള്ളി മുൻ ചെയർമാൻ, കൗൺസിലർ

ബീന ജോബി മുൻ ചെയർപേഴ്‌സൺ, കൗൺസിലർ

ഷൈനി സണ്ണി ചെറിയാൻ മുൻ ചെയർപേഴ്‌സൺ, കൗൺസിലർ

ജെസി ബെന്നി കൗൺസിലർ

ബെന്നി കുര്യൻ കൗൺസിലർ

ജൂലി റോയി കൗൺസിലർ

ഏലിയാമ്മ കുര്യാക്കോസ് കൗൺസിലർ

ബീനാ സിബി കൗൺസിലർ

രാജൻ കാലാച്ചിറ കൗൺസിലർ

ധന്യ അനിൽ കൗൺസിലർ

സിജോമോൻ ജോസ് കൗൺസിലർ

സിജു ചക്കുംമൂട്ടിൽ കൗൺസിലർ

സുധർമ്മ മോഹനൻ കൗൺസിലർ

ബിന്ദുലതാ രാജു കൗൺസിലർ

സോണിയ ജെയ്ബി കൗൺസിലർ

ഷജി തങ്കച്ചൻ കൗൺസിലർ

മായാ ബിജു കൗൺസിലർ

തങ്കച്ചൻ പുരയിടത്തിൽ) കൗൺസിലർ

സജിമോൾ ഷാജി കൗൺസിലർ

ഷാജി കുത്തോടിയിൽ കൗൺസിലർ

രജിത രമേശ് കൗൺസിലർ

ഷമേജ് കെ. ജോർജ്ജ് കൗൺസിലർ

നിഷാ പി.എം കൗൺസിലർ

പ്രശാന്ത് രാജു കൗൺസിലർ

ബിനു കേശവൻ കൗൺസിലർ

വാർഡ് കൗൺസിലർ ജോയി ആനിത്തോട്ടം സ്വാഗതവും

നഗരസഭ സെക്രട്ടറി
അജി കെ തോമസ് നന്ദിയും പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!