Idukki വാര്‍ത്തകള്‍
ഷോപ്പ് സൈറ്റുകൾക്കും പട്ടയം; കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവർക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ഭൂമി പതിച്ചു നൽകാൻ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഭൂമി കൈവശം വെച്ച് വരുന്നവർ പലവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാൻ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നൽകാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.
















































































































