കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

കെപിസിസി വർക്കിംഗ് പ്രസിഡൻറ് ഷാഫി പറമ്പിൽ എംപിയെയും കോഴിക്കോട് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാറിനെയും അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകരെ നരനായാട്ട് നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധസമരം കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി ഉദ്ഘാടനം ചെയ്തു അധികാരത്തിന്റെ അഹങ്കാരത്തിൽ അണികളെ തെരുവിൽ കയറു വിട്ടിരുന്ന പിണറായി വിജയൻ ഇപ്പോൾ ആ പണി പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചു.ശബരിമലയിൽ അയ്യപ്പൻറെ സ്വർണ്ണം കട്ട കേസിൽ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കുവാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടത്തിയ പോലീസ് നരനായെട്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചാക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ എ മാത്യു. പ്രശാന്ത് രാജു, ആൽബിൻ മണ്ണംഞ്ചേരി, രാജൻ കാലാച്ചിറ, സജിമോൾ ഷാജി, ജിതിൻ ഉപ്പമാക്കൽ, ഷമേജ് കെ ജോർജ്, പി എസ് മേരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
















































































































