സൈക്യാട്രിസ്റ്റ്,ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നേഴ്‌സ് ഒഴിവ്

ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ
സൈക്യാട്രിസ്റ്റ്,ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നേഴ്‌സ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് വാക്ക് -ഇൻ-ഇൻ്റർവ്യൂ നടത്തും. ഒക്ടോബർ 14 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യൂ. എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎൻബി ഇൻ സൈക്യാട്രി, ടിസിഎംസി രജിസ്ട്രേഷൻ എന്നിവയാണ് സൈക്യാട്രിസ്റ്റിന് വേണ്ട യോഗ്യത. ആർസിഐ രജിസ്ട്രേഷനോടെ ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫില്ലാണ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുളള യോഗ്യത.
സ്റ്റാഫ് നേഴ്‌സിന് കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനോടെ എം.എസ്‌സി സൈക്യാട്രിക് നഴ്‌സിംഗ്/ സൈക്യാട്രിക് നഴ്‌സിംഗിൽ ഡിപ്ലോമ എ/ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് (സൈക്യാട്രിക് നഴ്‌സിംഗ് മേഖലയിൽ പരിചയം) എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം.ഫോൺ:04862-233030









































































