മണിയാറന്‍കുടി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മ്മാണോദ്ഘാടനം 11 ന്

ഇടുക്കിയുടെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം പേറുന്ന മണിയാറന്‍കുടി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മ്മാണം ഉദ്ഘാടനം ഒക്ടോബർ 11 ന് രാവിലെ 9 മണിക്ക് മണിയാറന്‍കുടിയില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍മ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിര്‍വ്വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിക്കും.
മണിയാറന്‍കുടിയില്‍ നിന്നും 18.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് രണ്ട് റീച്ചുകളിലായി പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.82 കോടി രൂപ അനുവദിച്ചാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. യോഗത്തില്‍ എം.എല്‍.എ.മാരായ എം.എം. മണി, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാംസ്കാരിക- സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.













































































