നിർമ്മാണ നിരോധനം പിൻവലിക്കാത്തത് വാഗ്ദാന ലംഘനം.പ്രൊഫ. എം.ജെ.ജേക്കബ്

13 വില്ലേജുകളിലെ നിർമ്മാണ നിരോധനം പിൻവലിക്കാത്തത് വാഗ്ദാനലംഘനമാണെന്നും പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കർഷക – ജനവിരുദ്ധ നയങ്ങൾ മൂലം കഷ്ടപ്പെടുന്ന ഇടുക്കി ജില്ലയിലെ ജനങ്ങൾ അഞ്ച് നിയമസഭാ സീറ്റുകളിലും യു.ഡി.എഫിനെ വിജയിപ്പിക്കുമെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.എം.ജെ.ജേക്കബ് പ്രസ്താവിച്ചു…..
നിർമ്മാണ നിരോധനം പിൻവലിക്കുക, ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളിലെ കർഷക – ജനവിരുദ്ധ നിർദ്ദേശങ്ങൾ റദ്ദാക്കുക, കല്ലാർകുട്ടി ഡാം മേഖലയിലെ പത്ത് ചെയിൻ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുക, വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടും വെള്ളത്തൂവൽ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണ സമിതിയുടെ ദുർഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചും കേരളാ കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മറ്റി നടത്തിയ കർഷക സംരക്ഷണ സമര ജാഥ യുടെ സമാപന സമ്മേളനം ആനച്ചാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…….
ജില്ലയിലെ മന്ത്രിയും ഭരണകക്ഷി എം.എൽ.എ മാരും ജില്ലയോട് സർക്കാർ കാണിക്കുന്ന അവഗണനകൾ കണ്ടില്ലായെന്ന് നടിച്ച് നിൽക്കുകയാണ്.
12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് വാഗ്ദാനമായി തുടരുകയാണ്. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കൂടിയായഎം.ജെ.ജേക്കബ് തുടർന്ന് പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സജി പൂതക്കുഴിയിൽ അധ്യക്ഷത വഹിച്ചു.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.ബി. സൈനുദ്ദീൻ കൺവീനർ ഓ . ആർ.ശശി സി.എം.പി ജില്ലാ പ്രസിഡണ്ട് കെ.എ കുര്യൻ ജെ.എസ്.എസ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.സി. ജയൻ മുസ്ലീം ലീഗ് താലൂക്ക് പ്രസിഡണ്ട് ബഷീർ ഡി.സി.സി മെമ്പർ റ്റി . ജി സോമൻ കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ജോബിൾ കുഴിഞ്ഞാലിൽ പാർട്ടി ജില്ലാക്കമ്മറ്റിയംഗം ബെന്നി കോട്ടയ്ക്കൽ, മണ്ഡലം പ്രസിഡണ്ടുമാരായ എ.ആർ. ബേബി, തങ്കച്ചൻ പട്ടരു മഠംഎന്നിവർ പ്രസംഗിച്ചു……………രാവിലെ വെള്ളത്തൂവലിൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് സമര ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം പി.വി.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.. മണ്ഡലം പ്രസിഡണ്ട് സജി പൂതക്കുഴി വിഷയാവതരണം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് ബാബു കീച്ചേരിൽജില്ലാ സെക്രട്ടറിയേറ്റംഗം പ്രദീപ് ജോർജ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ റോയി പാലയ്ക്കൽ, സജികുമാർ, അമൽ പള്ളിക്കര എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ജോർജ് തോമസ് സമര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു………… കല്ലാർകുട്ടി, ആയിരമേക്കർ, കൂമ്പൻപാറ ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ, ശെല്യാംപാറ , മുതുവാൻകുടി, ഈട്ടി സിറ്റി, മേരിലാന്റ്, പോത്തുപാറ , കുഞ്ചിത്തണ്ണിഎന്നീ സ്ഥലങ്ങളിൽ സമര ജാഥ പര്യടനം നടത്തി……………… കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയംഗങ്ങളായ ജോസ് പുല്ലൻ, ജോസ് തച്ചിൽ നിയോജകമണ്ഡലം സെക്രട്ടറി ജോർജ് ആഗസ്തി മണ്ഡലം പ്രസിഡണ്ട് എൽദോസ് പുളിഞ്ചോട്ടിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ഡി. ടോമിബ്ലോക്ക് സെക്രട്ടറി കെ.എൻ.സജീവ്മുസ്ലീംലീഗ് ജില്ലാക്കമ്മറ്റിയംഗം ഹനീഫാ അറയ്ക്കൽ കേരളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ജോർജ് കുന്നും പുറത്ത് മണ്ഡലം സെക്രട്ടറി പീറ്റർ പൂണേലിൽ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് ബോബിൻ ജോയിഎന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു….









































































