Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സി.ബി.എസ്.ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അക്ഷയ വഴി അപേക്ഷിക്കാം

സി.ബി.എസ്.ഇ 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി സ്‌കോളർഷിപ്പിന് (Single Girl Child Merit Scholarship) അപേക്ഷകൾ ക്ഷണിച്ചു
പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ വിജയിച്ച്, സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
യോഗ്യതാ മാനദണ്ഡങ്ങൾ
•വിദ്യാർത്ഥി മാതാപിതാക്കളുടെ ഏകമകളായിരിക്കണം
•സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം
•സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളിൽ പതിനൊന്നാം ക്ലാസിൽ എൻറോൾ ചെയ്തിരിക്കണം.
ആവശ്യമായ രേഖകൾ
•പത്താം ക്ലാസ് മാർക്ക് ഷീറ്റിൻ്റെ ഔദ്യോഗിക പകർപ്പ്.
- വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എസ്‌ഡിഎം, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.
- നിലവിലെ സ്കൂളിലെ പ്രിൻസിപ്പലിൽ നിന്നുള്ള എൻറോൾമെൻ്റും ഫീസ് വിവരങ്ങളും സ്ഥിരീകരിക്കുന്ന സ്‌കൂൾ അണ്ടർടേക്കിങ്.
- ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ കാർഡ്.
- ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക്.
- അധ്യയന വർഷത്തെ ട്യൂഷൻ ഫീസ് അടച്ചതിൻ്റെ ഫീസ് രസീത്.
- വിദ്യാർത്ഥിയുടെ പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ.
അവസാന തീയതി
2025 ഒക്ടോബർ 23









































































