കേരളാ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 23 , 24 തീയതികളിൽ ഇടുക്കി രാമക്കൽമേട്ടിൽ

കോവിഡ് മഹാമാരി, പ്രകൃതിക്ഷോഭ പകർച്ചവ്യാധി പ്രതിരോധ പോരാളികളും പൊതുജനാരോഗ്യ ഭീഷണിയായി മാറിയ പേ വിഷബാധ, അമിബിക്ക് മസ്തിഷ്കജ്വരം, എലിപ്പനി ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരെ ശക്തമായ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരുടെ സംഘടനയായ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ 32 ആം സംസ്ഥാന സമ്മേളനം ഒക്ടോബർ 23 24 തീയതികളിൽ ഇടുക്കി ജില്ലയിലെ രാമക്കൽമേട് തൂക്കുപാലം സാൻവിക ഇൻ കൺവെൻഷൻ ഹാളിൽ വെച്ച് നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചേതരവ്യാധികളാലും അപകടങ്ങളാലും വർദ്ധിച്ചുവരുന്ന മരണങ്ങൾ തടയുന്നതിന് പൊതുസമൂഹത്തിന് ബോധവൽക്കരണം നൽകി കൊണ്ടാണ് 32ാം സംസ്ഥാന സമ്മേളനം രാമക്കൽമേട് നടക്കുന്നത്.കൂടാതെ സെമിനാറുകൾ, പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസുകൾ, മദ്യത്തിന്റെയും മയക്ക മരുന്നിന്റെയും ദൂഷ്യവശങ്ങളെ കുറിച്ചും മൂല്യാധിഷ്ഠിത ജീവിത രീതികൾ അവലംബിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനാ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രിമാർ, എംപിമാർ, ജനപ്രതിനിധികൾ സാംസ്കാരിക സംഘടന രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായി ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സന്തോഷിനെ തെരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ എംഎം സക്കീർ, ജനറൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ്, ട്രഷറർ കെ ജയരാജ്, വൈസ് പ്രസിഡണ്ട് മാരായ മുഹമ്മദ് ഹാഷിം എസ്,അനീഷ് ജോസഫ് ജോർജുകുട്ടി വിനോദ് ബാഹുലേയൻ, സെക്രട്ടറിമാരായ കെ വി ദീപക് ഹമീദ് കെ രവീന്ദ്രൻ, ആർ എസ് സുജിത്ത്, പ്രതിരോധരംഗം മാനേജിംഗ് എഡിറ്റർ വിബി.പ്രമോജ്, എഡിറ്റർ കെഎം ഷെരീഫ്, ഓഡിറ്റർ എ ഗോപകുമാർ എന്നിവർ സംബന്ധിച്ചു.









































































