കട്ടപ്പന സെന്റ് ജോർജ് ഫൊറോന SMYM യൂണിറ്റും മറ്റു ഭക്തസംഘടനകളും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് 28 ന് കട്ടപ്പന പാരീഷ് ഹാളിൽ നടക്കും.
മന്ത്രി റോഷി അഗസ്റ്റിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇടുക്കിയുടെ ആരോഗ്യ പരിപാലന രംഗത്തു ശ്രദ്ധേയമായ തൊടുപുഴ സെൻറ് മേരീസ് ഹോസ്‌പിറ്റലും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിവിധ ഭക്ത സംഘടനകളും
സംയുക്തമായിയാണ്
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
തൊടുപുഴ സെൻറ് മേരിസ് ഹോസ്‌പിറ്റലിലെ
കാർഡിയോളജി, ഗ്യാസ്ട്രോഎൻ്ററോളജി, ന്യൂറോളജി, ന്യൂറോ സർജറി, നെഫ്രോളജി, യൂറോളജി, ജനറൽ സർജറി, ഇ എൻ ടി, ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ് തുടങ്ങി ഇരുപതോളം വിവിധ ഡിപ്പാർട്‌മെൻ്റുകളിലെ വിദ്ഗ്ദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഇ സി ജി, ഡോക്ടർ കൺസൾട്ടേഷൻ, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റു ഓപ്പറേഷനുകളും, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ തുടർചികിത്സകൾ കുറഞ്ഞ ചെലവിൽ സെൻ്റ് മേരീസ് ഹോസ്‌പിറ്റലിലും ലഭ്യമാകുന്നതാണ്.
കേരളത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റും, സെന്റ് മേരിസ് ഹോസ്പിറ്റൽ കാർഡിയോളജി മേധാവിയുമായ ഡോ. മാത്യു എബ്രഹാമിന്റെയും കേരളത്തിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനും ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവിയുമായ ഡോ. ജേക്കബ് എബ്രഹാമിന്റെയും, ജനറൾ മെഡിസിൻ മേധാവി ഡോ. തോമസ് എബ്രഹാമിന്റെയും നേതൃത്വത്തിലുള്ള 20 തോളം വിദഗ്‌ദ്ധ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു ചികത്സ നിർദേശിച്ചു.
കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി ഫാദർ ജോസ് മംഗലത്തിൽ യോഗത്തിൽ അധ്യഷത വഹിച്ചു.
കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ
ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർമാരായ സോണിയ ജെയ്‌ബി, ഷാജി കൂത്തോടിയിൽ,തൊടുപുഴ സെന്റ് മേരിസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം,ഡോ. ജേക്കബ് എബ്രഹാം, ഡോ.തോമസ് എബ്രഹാം,
എസ്. എം വൈ എം ഡയറക്ടർ ഫാ. മജു നിരവത്ത്, ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ചെറുപുഷ്‌പ മിഷൻ ലീഗ്, ഡയറക്ടർ, ഫാ. അനൂപ് കരിങ്ങാട്, പി ആർ ഒ.തോമസ് ജോസ്, എസ് എം വൈ എം. പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ, മാതൃദീപ്തി പ്രസിഡന്റ് സലോമി മറ്റപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.









































































