കട്ടപ്പന പോർസുങ്കല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാളും ബൈബിൾ കൺവെൻഷനും സെപ്തംബർ 28, 29, 30 ഒക്ടോബർ ഒന്ന് തീയതികളിൽ നടക്കും

കട്ടപ്പന പോർസുങ്കല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാളും ബൈബിൾ കൺവെൻഷനും സെപ്തംബർ 28, 29, 30 ഒക്ടോബർ ഒന്ന് തീയതികളിൽ നടക്കും. വൈകുന്നേരം 4 pm മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷകൾ നടക്കുന്നത്.
വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷവും ബൈബിൾ കൺവെൻഷനും കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷവും, വി. ഫ്രാൻസിസ് അസ്സിസിയുടെ സൂര്യകീർത്തനം – രചനയുടെ 800- വാർഷികവും, 2025 സെപ്തംബർ 28, 29, 30 ഒക്ടോബർ ഒന്ന് തീയതികളിൽ വൈകുന്നേരം 4 pm മുതൽ രാത്രി 9 വരെ നടക്കും.
കട്ടപ്പന പോർസുങ്കല ആശ്രമ ദൈവാലത്തിൽ വച്ചു നടത്തപ്പെടുകയാണ്.
തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി സുപ്രസിദ്ധ വചന പ്രഘോഷകൻ
വയനാട്,വടുവൻചാൽ, അനുഗ്രഹ ധ്യാന കേന്ദ്രം ഡയറക്ടർ,
റവ. ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ സെപ്തംബർ 28.29.30 തീയതികളിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ. എല്ലാ ദിവസവും 4.30 ന് വിശുദ്ധ കുർബാനയും തുടർന്ന് മാത്യു വയലാമണ്ണിൽ നയിക്കുന്ന ബൈബിൾ കൺവെൻഷനും ദിവ്യ കാരുണ്യ ആരാധനയും നടക്കും. ഒക്ടോബർ 1 ന് നടക്കുന്ന ഗോൾഡൻ ജൂബിലീ സമാപന ആഘോഷത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കർമ്മികത്യത്തിൽ ആഘോഷമായ വി. കുർബാന അർപ്പണം നടക്കും. സഹകാർമികരയായി അസ്സിസി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ, റവ. ഫാ ജോർജ് ആന്റണി,ഭരണങ്ങാനം അസ്സിസി ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ, റവ. ഫാ. തോമസ് കാഞ്ഞിരക്കോണം, ആശ്രമത്തിന്റെ മുൻകാല സുപ്പീരിയർമാർ തുടങ്ങിയവർ പങ്കെടുക്കും.
പോർസുങ്ങല അസ്സിസി ആശ്രമം കട്ടപ്പനയിൽ സ്‌ഥാപിതമായിട്ട് 50 വർഷം പൂർത്തിയാക്കുകയാണ്.
















































































































