Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനം: ഇന്റര്‍വ്യു 24ന്

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിന് ഇടുക്കി ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്ക് അഡ്മിഷന് പ്രവേശനം നല്‍കുന്നതിനുള്ള ഇന്റര്‍വ്യൂ 24ന് രാവിലെ 9.30 മുതല്‍ തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഐഡിയാസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അഭിമുഖത്തിന് പങ്കെടുക്കുന്ന അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ രേഖകളും സഹിതം അന്നേ ദിവസം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.









































































