വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മത്സരങ്ങള്‍ നടത്തും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം (മലയാളം), പ്രസംഗമത്സരം (മലയാളം ), പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളാണ് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാം. അംഗീകൃത അണ്‍ എയ്ഡഡ് ,സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകള്‍,കോളേജുകള്‍ പോളിടെക്‌നിക്കുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
ഓരോ കാറ്റഗറിയിലും എല്‍പി, യു പി, എച്ച്എസ്, ഹയര്‍ സെക്കന്‍ഡറി, കോളേജ് ഇനങ്ങളില്‍ സ്ഥാപനത്തില്‍ നിന്നും രണ്ട് മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ക്വിസ് പ്രോഗ്രാമിന് രണ്ടുപേര്‍ അടങ്ങുന്ന ടീമായോ, ഒരാള്‍ മാത്രമായോ മത്സരിക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സ്‌കൂള്‍, കോളേജ് തലവന്മാരില്‍ നിന്നും സാക്ഷ്യപത്രത്തോടു കൂടി അതാത് ദിവസം മത്സരം തുടങ്ങുന്നതിനും അരമണിക്കൂര്‍ മുന്‍പ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്ന മത്സരാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-232505









































































