Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; 6035 പേര്‍ കൂടി സാക്ഷരതാ പഠനത്തിന്



ജില്ലയില്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ല്‍ 6035 പേര്‍ കൂടി സാക്ഷരതാ പഠനത്തിന്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായിട്ടാണ് 6035 പേര്‍ കൂടി സാക്ഷരതാ പഠനത്തിന് തയ്യാറെടുക്കുന്നത്.

ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുകയാണ് ഉല്ലാസ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ നിരക്ഷരരുണ്ടെങ്കില്‍ അവരെയും പദ്ധതിയുടെ ഭാഗമാക്കും. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരായ അധ്യാപകരാണ് പഠന കാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്.

അടിമാലി 257, ബൈസണ്‍വാലി 200, വണ്ടിപ്പെരിയാര്‍ 244, മൂന്നാര്‍ 628, ദേവികുളം 354, മാങ്കുളം 156, ചിന്നക്കനാല്‍ 249,വണ്ണപ്പുറം 202, വാത്തിക്കുടി 301, അറക്കുളം 264,കാഞ്ചിയാര്‍ 371, വണ്ടന്‍മേട് 514 , ചക്കുപള്ളം 305, പാമ്പാടുംപാറ 338, ഉടുമ്പന്‍ചോല 421, ഉപ്പുതറ 318, രാജകുമാരി 303, നെടുങ്കണ്ടം 610 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍. പഠിതാക്കള്‍ക്ക് ആവശ്യമായ സാക്ഷരതാ പാഠാവലി സാക്ഷരതാമിഷന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് പഠന ക്ലാസുകള്‍ ആരംഭിച്ചു വരികയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!