റൊട്ടറി ക്ലബ് ഓഫ് കട്ടപ്പന – “നന്മയോണം” സൗജന്യ ഓണകിറ്റ് വിതരണം

റൊട്ടറി ക്ലബ് ഓഫ് കട്ടപ്പന, “റൊട്ടറി ഓണം – നന്മയോണം” എന്ന തീമിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്കും കിടപ്പുരോഗികൾക്കും സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.
ക്ലബ് പ്രസിഡന്റ് ഡോ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഉത്രാടം ദിവസം ക്ലബ് അങ്കണത്തിലും ഓണ ദിവസം രോഗികളുടെ വീടുകളിൽ റോടെറിയൻ മാർ നേരിട്ട് എത്തിച്ചുമാണ് കിറ്റുകൾ കൈമാറിയത്.
പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ച മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി, “റൊട്ടറി ക്ലബ്ബിന്റെ ഈ കരുതലും ഒരു കൈ സഹായവും സമൂഹത്തിന് മാതൃകാപരമാണ്” എന്ന് അഭിപ്രായപ്പെട്ടു.
സൗജന്യ ഓണകിറ്റ് വിതരണത്തിന് നേതൃത്വം നൽകിയവർ:
പ്രസിഡന്റ് ഡോ. വിനോദ്കുമാർ, സെക്രട്ടറി അജോ എബ്രഹാം, വൈസ് പ്രസിഡന്റ് ഷാഹുൽ, റൊട്ടേറിയൻമാരായ ഫാദർ ജെയിംസ് കുര്യൻ, ബിജു, അജോ ജോസഫ്, ചന്ദ്രഹസൻ, ജോജി ഫ്രാൻസിസ്, പി.എം. ജോസഫ്, ജോസ്, കുര്യൻ, പാസ്റ്റ് പ്രസിഡന്റുമാരായ ബൈജു എബ്രഹാം, ജോസഫ് തോമസ്, PDG അഡ്വ. ബേബി ജോസഫ് തുടങ്ങി മറ്റു റോടെറിയൻ മാർ, വനിത ക്ലബ് അംഗങ്ങളും,
“ഹാർമണി പ്രൊജക്റ്റ് മുന്നിൽനിർത്തിയുള്ള ഇത്തരം സേവന പ്രവർത്തനങ്ങൾ ഇനിയും തുടരും” എന്ന് ക്ലബ് പ്രസിഡന്റ് ഡോ. വിനോദ്കുമാർ അറിയിച്ചു.
















































































































