ഉടുമ്പന്ചോലദേവികുളംനാട്ടുവാര്ത്തകള്പീരിമേട്
കള്ളനോട്ട് കേസ് പ്രതിയിൽനിന്ന് കൈക്കൂലി; ഉപ്പുതറ മുൻ സിഐക്ക് സസ്പെൻഷൻ
കള്ളനോട്ട് കേസിലെ പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കു സസ്പെൻഷൻ. ഉപ്പുതറ മുന്‍ സിഐ റിയാസിനാണു സസ്പെന്ഷന്. കള്ളനോട്ട് കേസിലെ പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. നിലവില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിൽ സിഐയാണു റിയാസ്.
റിയാസിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഡിജിപി പുറത്തിറക്കി. റിയാസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനു നിലവിലുള്ള വിജിലൻസ് അന്വേഷണം തുടരും. റിയാസിനെക്കൂടാതെ മറ്റു ചില പൊലീസ് ഉദ്യോഗസ്ഥർ കൂടി കൈക്കൂലി വാങ്ങിയതായി ആരോപണം ഉണ്ടായിരുന്നു. അവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.