പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു. ഞായറാഴ്ച ലോക്ഡൗണിനെതിരെ വിമർശനം ഉയർന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാൻ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം.
സംസ്ഥാനത്ത് റസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ള പരിശീലന സ്ഥാപനങ്ങൾക്ക്, ബയോബബിൾ മാതൃകയിൽ ഒരു ഡോസ് വാക്സീൻ പൂർത്തിയാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.