കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും നടന്നു

വാശിയേറിയ വടംവലി മത്സരത്തിനു ശേഷം വൈകിട്ട് നടന്ന സമാപന സമ്മേളനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മർച്ചന്റെ വർക്കിംഗ് പ്രസിഡണ്ട് സിജോമോൻ ജോസ് ഓണ സന്ദേശം നൽകി.
കൗൺസിലർമാരായ സിജു ചാക്കുംമൂട്ടിൽ,രാജൻ കാലാച്ചിറ, പ്രസ് ക്ലബ് മുൻ പ്രസിഡണ്ട് ജെയ്ബി ജോസഫ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
sslc, plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചെയർപേഴ്സൺ ആദരിച്ചു.
അസോസിയേഷനിലെ 95ന് വയസിനു മുകളിലുള്ള കുളമാക്കൽ കൊച്ചേട്ടനെയും, കളപ്പുരയ്ക്കൽ തെയ്യാമെച്ചിയെയും ആദരിച്ചു.
വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ടീമിന് സജി പറക്കോട്ടിൽ സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് നൽകി.
ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ 9 പവൻ സ്വർണാഭരണം തിരികെ കൊടുത്ത അസോസിയേഷൻ അംഗവും കെഎസ്ആർടിസി ബസിലെ ഡ്രൈവറുമായ അനിൽകുമാറിനെ ആദരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബേബി മുളമറ്റത്തിൽ, സെക്രട്ടറി അശ്വിൻ സുരേഷ് കാലാച്ചിറ, ട്രഷറർ ജോസ് അലക്സാണ്ടർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റോബിൻ കോട്ടക്കുഴിയിൽ, കായിക മത്സരങ്ങളുടെ ചെയർമാൻ ഉല്ലാസ് തുണ്ടത്തിൽ, തോമസ് കളപ്പുര,വിജി ചിറക്കടവിൽ, ഷാജി കാലാച്ചിറ, അഭിലാഷ് കുളമാക്കൽ, ഷാജി ചെറുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ പ്രസിഡണ്ടായി ഉല്ലാസ് തുണ്ടത്തിൽ, വൈസ് പ്രസിഡണ്ട് റോബിൻ കോട്ടക്കുഴിയിൽ, സെക്രട്ടറി ജോജോ കളപ്പുരക്കൽ, ജോയിൻ സെക്രട്ടറി ഷാജി കാലാച്ചിറ ട്രഷറർ വിജി ചിറക്കടവിൽ, തുടങ്ങിയവർ സ്ഥാനം ഏറ്റു.
തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി,
ഉച്ചയ്ക്ക് ഓണസദ്യയും വൈകിട്ട് സ്നേഹവിരുന്നും കഴിച്ചാണ് അംഗങ്ങളെല്ലാം പിരിഞ്ഞു പോയത്.













































































