Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്നുവരുന്ന എൻ സി സി ജില്ലാ ക്യാമ്പിൽ ഇടുക്കി ജില്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു. ജില്ലാ പോലീസിലെ സ്വയം പ്രതിരോധം പരിശീലകരായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 നമ്പരിൽ ബന്ധപ്പെടുക.













































































