Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി നാരകക്കാനത്ത് ഓണാഘോഷ പരിപാടികൾ 28 മുതൽ സെപ്റ്റംബർ 4 വരെ



ചെറുതോണി നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിലുള്ള വിപുലമായ ഓണാഘോഷ പരിപാടികൾ 28 – ന് ആരംഭിക്കും. വൈകുന്നേരം 5.30 -ന് മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിൻസി റോബി ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് അധ്യക്ഷത വഹിക്കും. സാംസ്കാരികനിലയത്തിൽ നടക്കുന്ന ചടങ്ങിൽ സംഘാടക സമിതിയംഗങ്ങൾ പങ്കെടുക്കും. തുടർന്ന് മെഗാ ക്രിക്കറ്റ് ലേലം നടക്കും. 29 – ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ റമ്മികളി, സപ്പോർട്ട്, ലേലം എന്നീ ചീട്ടുകളി മൽസരങ്ങൾ . 30-ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ചെസ്സ് , കാരംസ്, ബാഡ്മിന്റൺ ഡബിൾസ് , ബാഡ്മിന്റൺ സിംഗിൾസ് മൽസരങ്ങൾ 31 – ന് രാവിലെ 8.30-ന് ക്രിക്കറ്റ് ഉച്ച കഴിഞ്ഞ് മൂന്നിന് വോളിബോൾ, സെപ്തംബർ ഒന്നിന് രാവിലെ 9 മുതൽ ഫുട്ബോൾ മൽസരങ്ങൾ രണ്ടിന് രാവിലെ 9 മണി മുതൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വാലു പറിക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, റൊട്ടിക്കടി, മിഠായി പെറുക്കൽ, കസേരകളി, സുന്ദരിക്ക്‌ പൊട്ടുതൊടൽ, ബോബിംഗ് ദി സിറ്റി , സ്പൂണിൽ നാരങ്ങാ വച്ച് ഓട്ടം, സൂചിയിൽ നൂൽ കോർത്ത് ഓട്ടം, ഓണപ്പാട്ട് തുടങ്ങിയ മൽസരങ്ങൾ . മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് അത്തപ്പൂക്കള മൽസരം, ബൈക്ക് സ്ലോ റേസ്, സൈക്കിൾ സ്ലോ റേസ്, വെയ്റ്റ് ബാലൻ സിംഗ് , കലം തല്ലി പൊട്ടിക്കൽ, വെള്ളംകുടി മൽസരങ്ങൾ. നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വർണാഭമായ സാംസ്കാരികഘോഷയാത്ര റവ. ഫാ.സെബാൻ മേലേട്ട് ഫ്ളാഗ്ഓഫ്‌ചെയ്യും. മൽസരാടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റുകളും , ഫാൻസി ഡ്രസ്, മാവേലി വിഭാഗങ്ങളും നാരകക്കാനം പൗരാവലിയും പങ്കാളികളാകും. തുടർന്ന് ഓണ പായസം നൽകും. മൂന്നിന് വടംവലിമൽസരം . നാലിന് സാംസ്കാരിക പൊതുസമ്മേളനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി ജോയി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിൻസി റോബി അദ്ധ്യക്ഷത വഹിക്കും ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് സ്വാഗതവും സംഘാടക സമിതി ട്രഷറർ ഡോൺ പാലയ്ക്കൽ ആമുഖ പ്രസംഗവും നടത്തും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആലീസ് വർഗീസ്, ഡിറ്റാജ് ജോസഫ് സെൻറ് ജോസഫ് ചർച്ച് വികാരി റവ.ഫാ.സെബാൻ മേലേട്ട് സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് മെമ്പർ അനിൽ കൂവപ്ലാക്കൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വർഗീസ് വെട്ടിയാങ്കൽ എന്നിവർ പ്രസംഗിക്കും. സി.ഡി.എസ് ചെയർ പേഴ്സൺ റെനി ഷിബു, വൈസ് ചെയർ പേഴ്സൺ ഗ്രേസി ജോർജ്, മരിയാപുരം സഹകരണബാങ്ക്‌പ്രസിഡണ്ട് അഗസ്റ്റ്യൻ വേങ്ങയ്ക്കൽ നാരകക്കാനം ആപ് കോസ്പ്രസിഡണ്ട് ടോമി അമ്പഴത്തിങ്കൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ്സ് .എം .സെബാസ്റ്റ്യൻ, വ്യപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡണ്ട് ജോസ് വേമ്പേനിക്കൽ ഫിനാൻസ് കമ്മറ്റി ചെയർമാൻ തങ്കച്ചൻ വേമ്പേനി സംഘാടക സമിതി വൈസ് ചെയർമാൻമാരായ രജീഷ് ഗോപി, ഡോൺ പന്തേനാൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സൈമൺ കാരുകുന്നേൽ, ജോസഫ് പന്നയ്ക്കൽ, മുരളീധരൻ കാക്ക തൂക്കിയിൽ, കണ്ണൻ അരിപ്പക്കുന്നേൽ, ബെന്നി ആനിക്കാട്ട്, ജോ വെട്ടിയാങ്കൽ എന്നിവർ മൽസരവിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും .തുടർന്ന് ജനകീയ ലേലവും നടക്കും…
സംഘാടക സമിതി രക്ഷാധികാരിയും പബ്ലിസിറ്റി ചെയർമാനുമായ വർഗീസ് വെട്ടിയാങ്കൽ 9447875844









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!