മൊബൈല്‍ ഓണച്ചന്ത 26 മുതൽ

ഓണം 2025 നോടനുബന്ധിച്ച് സപ്ലൈകോയുടെ മൊബൈല്‍ ഓണചന്ത ഇന്ന് (26) മുതല്‍. ജില്ലയിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ 5 നിയോജക മണ്ഡലങ്ങളില്‍ സെപ്റ്റംബര്‍ 4 വരെ മൊബൈല്‍ ഓണചന്ത സഞ്ചരിച്ച് വില്‍പ്പന നടത്തും.
തൊടുപുഴ നിയോജക മണ്ഡലം ഓഗസ്റ്റ് 26ന് രാവിലെ 10.30 ന്, പട്ടയക്കുടി ഉച്ചയ്ക്ക് മൂന്ന് മണിക്ക്, വെണ്മണി 4.30ന്
മുണ്ടന്‍മുടി,
ഓഗസ്റ്റ് 27 ന് രാവിലെ 9. 30ന് ചീനക്കുഴി 12 മണിക്ക് പെരിങ്ങാശ്ശേരി നാലുമണിക്ക് ഉപ്പുകുന്ന് എന്നിവിടങ്ങളിലും ഇടുക്കി നിയോജകമണ്ഡലത്തില്‍ ഓഗസ്റ്റ് 28ന് രാവിലെ 10 മണിക്ക് കാല്‍വരി മൗണ്ട് ജംഗ്ഷന്‍ ഉച്ചയ്ക്ക് 1.30 പ്രകാശ്, 3.30 ന് ഉദയഗിരി ജംഗ്ഷന്‍, ഓഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് ചെമ്പകപ്പാറ, ഉച്ചയ്ക്ക് 12 മണിക്ക് ഈട്ടിത്തോപ്പ്, ഉച്ചയ്ക്ക് 2.30ന് ചിന്നാര്‍, 3.20 ന് ബെഥേല്‍ എന്നിവിടങ്ങളിലും ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ ഓഗസ്റ്റ് 30ന് രാവിലെ 9.30ന് നെടുങ്കണ്ടം, 10.30 ന് ബാലന്‍പിള്ള സിറ്റി, 12.30 ന് കമ്പംമേട്ട്, ഒരു മണിക്ക് -കുഴിതൊഴു, ഓഗസ്റ്റ് 31 ന് രാവിലെ 9. 30ന് ചെല്ലാര്‍കോവില്‍, ഒരുമണിക്ക് മാലി, 3.30 ന് വണ്ടന്‍മേട്, പീരുമേട് നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ ഒന്നിന്
രാവിലെ 9.30 ന്- വാളാടി, മൂന്നുമണിക്ക് വള്ളക്കടവ്, 4.30 ന്- എല്‍ എം എസ് ജംഗ്ഷന്‍, സെപ്റ്റംബര്‍ രണ്ടിന് രാവിലെ 9 30ന് എസ്എംഎസ് ക്ലബ്, വൈകിട്ട് 3.30ന് കണയങ്കവയല്‍ എന്നിവിടങ്ങളിലും, സെപ്റ്റംബര്‍ മൂന്നിന് രാവിലെ 9 30ന് ദേവികുളം നിയോജകമണ്ഡലത്തിലെ -മൂന്നാര്‍ ടൗണ്‍, സെപ്റ്റംബര്‍ നാലിന് രാവിലെ 9.30ന് ആനച്ചാല്‍ ജംഗ്ഷന്‍ എന്നിങ്ങനെയായിരിക്കും സമയ ക്രമീകരണം.









































































