Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അധ്യാപക ദിനാഘോഷം: ഗുരു മഹിമ ചിത്രരചന മത്സരത്തില്‍ പങ്കെടുക്കാം

അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി സബ്കളക്ടറുടെ ഓഫീസ് ഗുരു മഹിമ എന്ന പേരില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ അവരുടെ അധ്യാപകരുടെ ചിത്രം വരച്ച് കവറിലിട്ട് കവറിന് പുറത്ത് ഗുരു മഹിമ ചിത്രരചനാ മത്സരം എന്ന് എഴുതി നേരിട്ടോ തപാല്‍ മുഖേനയോ സബ് കളക്ടര്‍ ഇടുക്കി, പൈനാവ് പി.ഒ കുയിലിമല 685603 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected], ഫോണ്‍: 9447184231









































































