Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്ത ഭടന്മാര്ക്കായി സാമ്പത്തിക സഹായം

ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവരും സാമ്പത്തിക ബുദ്ധിമുട്ട് ഉളളവരുമായ വിമുക്തഭടന്മാര്ക്കും അവരുടെ വിധവകള്‍ക്കും പ്രായം, വരുമാന പരിധി, സേവനകാലം എന്നിവയ്ക്ക് വിധേയമായി 2025-ലെ സൈനിക ബോര്‍ഡ് മീറ്റിങ്ങിനോടനുബന്ധിച്ച് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വരുമാന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 15ന് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വരുമാന പരിധി 2 ലക്ഷം രൂപയില്‍ താഴെ. ഫോണ്‍: 04862-222904









































































