കാണാതായിട്ട് രണ്ടാഴ്ച; ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍
ഇടുക്കി പണിക്കൻകുടിയിൽ മൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ.തങ്കമണി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹമാണ് പണിക്കന്‍കുടി സ്വദേശിയായ ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. സംഭവത്തെ തുടർന്ന് വീട്ടമ്മയ്ക്ക് ഒപ്പം താമസിച്ച ബിനോയ് ഒളിവിലാണ്. ബിനോയിക്ക് കണ്ടെത്താനായി പൊലീസ് തെരച്ചില്‍ ഉർജിതമാക്കിയിരിക്കുകയാണ് ,
കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.തുടര്‍ന്ന് സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്കി.അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയിയത് അന്ന് തന്നെ ബന്ധുകളിൽ ദുരൂഹത വർധിപ്പിച്ചിരുന്നു .ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു .പോലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബിനോയിയുടെ വീട്ടില്‍നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.