Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നിരവധി വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു

ദേശസ്നേഹവും സാമൂഹ്യ പ്രതിബദ്ധയുടെ സന്ദേശങ്ങളും പകർന്നു നൽകിയ പരിപാടികളിൽ രാജ്യത്തിനായി ജീവൻ ത്യജിച്ച ധീര സമര നേതാക്കളെ അനുസ്മരിച്ചു. ദേശീയ പതാകകളും പ്ലാകാർഡുകളും ഉയർത്തി പിടിച്ചു കുട്ടികൾ നടത്തിയ റാലിയിൽ ദേശത്തിനായി ജീവൻ നൽകിയ നിരവധി നേതാക്കളുടെ വേഷം ധരിച്ചെത്തിയവർ വ്യത്യസ്തമായ അനുഭവമായി. കുട്ടികൾ തങ്ങളുടെ കൈമുദ്രകൾ പതിച്ഛ് ദേശ സ്നേഹത്തിന്റെ ചിത്രം പൂർത്തിയാക്കി. ദേശാഭക്തിഗാനം, ദൃശ്യാവതരണം, റോൾ പ്ലേ എന്നിവയും അവതരിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ, പ്രിൻസിപ്പാൾ ഫാ വർഗീസ് ഇടത്തിച്ചിറ, ഫാ ജെയിംസ് പ്ലാക്കാട്ട്, ഫാ അജീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമായ സി എസ് റെജികുമാർ, സത്യൻ കോനാട്ട് എന്നിവർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
















































































































