Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
AlSF ൻ്റെ നേതൃത്വത്തിൽ കട്ടപ്പന DEO ഓഫീസ് മാർച്ച് നടത്തി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അവകാശ പത്രിക അംഗികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
AlSF കട്ടപ്പന DEO ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
CPI ഓഫീസിൽ നിന്നും പ്രകടനമായിയാണ് AISF പ്രവർത്തകർ DEO ഓഫീസിലേക്ക് എത്തിയത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അവകാശ പത്രിക അംഗികരിക്കുക തുടങ്ങി 30 ളം ആവശ്യങ്ങൾ ആണ് AISF അവകാശപത്രികയിലൂടെ ഉന്നയിച്ചിരിക്കുന്നത്.
DEO ഓഫീസ് മാർച്ച് AIYF ജില്ലാ സെക്രട്ടറി അഡ്വ: ജോയ്സ് ഉദ്ഘാടനം ചെയ്തു.
AIYF ജില്ലാ പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
AlSF ജില്ലാ പ്രസിഡൻ്റ് ഡെൽവിൻ അദ്ധ്യക്ഷത വഹിച്ചു.
Al YF സംസ്ഥാന കമ്മറ്റിയംഗം സനീഷ് , സുനിൽകുമാർ എന്നിവർ സംസാരിച്ചു.













































































