San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കര്‍ഷകഭാരതി മാധ്യമ പുരസ്‌കാരം കട്ടപ്പന സ്വദേശിനി അനു ദേവസ്യയ്ക്ക്



സംസ്ഥാന സർക്കാരിന്റെ കർഷകഭാരതി നവമാധ്യമ വിഭാഗം പുരസ്ക‌ാരം മാതൃഭൂമി ഡോട്ട് കോമിലെ അനു ദേവസ്യയ്ക്ക്. 2024 ൽ മാതൃഭൂമി ഡോട്ട് കോമിൽ കാർഷികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്കാണ് അനു ദേവസ്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം.

മാതൃഭൂമി ഡോട്ട് കോമിൽ കണ്ടന്റ് റൈറ്റർ ട്രെയിനിയായ അനു ദേവസ്യ ഇടുക്കി കട്ടപ്പന സ്വദേശിയാണ്.

അച്ചടിമാധ്യമ രംഗത്തെ മികച്ച കാർഷിക റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബൻ, മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സർജൻ ഡോ. മുഹമ്മദ് ആസിഫ് എം. എന്നിവർ പങ്കിട്ടു. ദൃശ്യമാധ്യമത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കുറിച്ചി രാജശേഖരൻ കരസ്ഥമാക്കി. ശ്രവ്യമാധ്യമ പുരസ്‌കാരം ആകാശവാണി റിട്ടയേഡ് പ്രോഗ്രാം എക്‌സിക്യുട്ടീവ് മുരളീധരൻ തഴക്കരയ്ക്കാണ്.

വിവിധ വിഭാഗങ്ങളിലായി 46 കർഷക പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്‌കാരം പാലക്കാട് നല്ലേപ്പിള്ളി സ്വദേശി സ്‌കറിയ പിള്ള സി.ജെയ്ക്ക് ലഭിച്ചു. മികച്ച യുവകർഷകനായി എറണാകുളം സ്വദേശി സ്വദേശി മോനു വർഗ്ഗീസ് മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷിമന്ത്രി പി. പ്രസാദാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി 46 പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്.

മികച്ച കൃഷിഭവനുള്ള പുരസ്‌കാരം മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. ഏറ്റവും മികച്ച ജൈവകൃഷി നടത്തുന്ന ജൈവകാർഷിക നിയോജക മണ്ഡലം അവാർഡ് കല്യാശ്ശേരിക്ക് ലഭിച്ചു. മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരായി അഗളി അബ്ബണ്ണൂർ ഊര്, ചാലക്കുടി അടിച്ചിൽത്തൊട്ടി ഇന്നതി എന്നിവയെയും തിരഞ്ഞെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!