ജനങ്ങളോടൊപ്പം: സബ്കളക്ടര്‍ 14 ന് പെരുവന്താനം വില്ലേജ് ഓഫീസില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനങ്ങളോടൊപ്പം സബ് കളക്ടര്‍’ പദ്ധതിയുടെ ഭാഗമായി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് 14 ന് പെരുവന്താനം വില്ലേജ് സന്ദര്‍ശിക്കും. സബ് കളക്ടര്‍ തന്റെ ഔദ്യോഗിക ജോലി പെരുവന്താനം വില്ലേജ് ഓഫീസില്‍ നിര്‍വഹിക്കും. ഭരണനിര്‍വഹണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ സബ് കളക്ടര്‍ തന്റെ അധികാര പരിധിയിലുള്ള താലൂക്കിനു കീഴിലുള്ള ഒരു വില്ലേജ് ഓഫീസ് സന്ദര്‍ശിക്കുകയും അവിടെ അന്നേദിവസം പ്രവര്‍ത്തിക്കുകയും ചെയ്യും. ഇടുക്കി, പീരുമേട്, തൊടുപുഴ താലൂക്കുകളാണ് സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ അധികാര പരിധിയിലുള്ളത്. ഈ താലൂക്കുകള്‍ക്ക് കീഴിലുള്ള എല്ലാ വില്ലേജ് ഓഫീസുകളിലും സബ് കളക്ടറെത്തും.









































































