പ്രധാന വാര്‍ത്തകള്‍
മുൻ KPCC സെക്രട്ടറി പി.എസ് പ്രശാന്ത് CPIM-ൽ ചേർന്നു
മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. എ. വിജയരാഘവൻ എകെജി സെൻ്ററിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ പ്രശാന്തിനെ സിപിഐ എമ്മിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്. സാധരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, മതനിരപേക്ഷത സംരക്ഷിക്കുന്ന പാർടിയാണ് എന്ന നിലയിൽ ഉപാധികളില്ലാതെയാണ് സിപിഐ എമ്മിൽ ചേരുന്നതെന്ന് പ്രശാന്ത് പറഞ്ഞു.