കോളേജ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെയും ആന്റി റാഗിംഗ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ 12.08.2025 തിയതി കരിങ്കുന്നം ശാന്തിഗിരി കോളേജിൽ വച്ച് വിദ്യാർത്ഥികൾക്കായി ആന്റി റാഗിംഗ്, പോക്സോ ആക്ട്, ഐ റ്റി ആക്ട്, ട്രാഫിക് അവയർനസ്, ആന്റി ഡ്രഗ്സ് അവയർനസ് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ ക്ലാസ് നയിച്ചു. കരിങ്കുന്നം പോലീസ് സബ് ഇൻസ്പെക്ടർ സദാശിവൻ എം എൻ, ജനമൈത്രി ബീറ്റ് ഓഫീസർ അനീഷ് സത്താർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബി റ്റി ഇബ്രാഹിം, സിവിൽ പോലീസ് ഓഫീസർ നീതുമോൾ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്









































































