Idukki വാര്‍ത്തകള്‍
നെടുങ്കണ്ടം പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ മൂന്നു വര്‍ഷ റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിനായുള്ള അവസാന ഘട്ട സ്പോട്ട് അഡ്മിഷന് ഇന്നും നാളെയും (13, 14) നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. പത്താം ക്ലാസ് വിജയമാണ് യോഗ്യത. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് റാങ്ക് നിര്‍ണയം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം സ്ഥാപനത്തില്‍ എത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍:04868234082,7902583454 വെബ്സൈറ്റ്: www.polyadmission.org









































































