ഇടുക്കി പാക്കേജിൽ പാട്ടകൃഷിക്കാരെ സംരക്ഷിക്കാൻ ഉള്ള പദ്ധതി ഉൾപ്പെടുത്തണം;കർഷക യൂണിയൻ (എം) ജില്ല കമ്മറ്റി
ജില്ലയിൽ പാട്ടത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്ന കർഷകർ ഏറെ ദുരിതത്തിലാണെന്ന് കർഷക യൂണിയൻ (എം) ജില്ലാ കമ്മറ്റി .അന്യരുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന . സ്വന്തമായി ഭൂമിയില്ലാത്ത സാധാരണക്കാരായ കർഷകർ. ഏലത്തിന്റെ വിലയിടിവും, വളം – കീടനാശിനികളുടെ ക്രമാധീതമായ വിലവർദ്ധനവും നിമിത്തം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
സഹകരണ സംഘങ്ങൾ വഴിയൊ, കൃഷിഭവനുകൾ മുഖേനയോ ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകി പാട്ടകൃഷിക്കാരെ സംരക്ഷിച്ചാൽ തരിശു ഭൂമികൾ നമുക്ക് ഇല്ലാതാക്കാൻ കഴിയും.
പാട്ടത്തിന് എടുക്കുന്ന ഭൂമികൾക്ക് അമിതമായ പാട്ട തുക ഈടാക്കി ചുരുക്കംചില ഇടനിലക്കാരും ഉടമളും ചേർന്ന് ഒത്തുകളി നടത്തുന്നതിനാൽ നിരവധി പേർ ഈ രംഗത്ത് വഞ്ചിക്കപ്പെടുന്നുണ്ട്.
ആയതിനാൽ അടിയന്തിരമായി ഗവൺമെന്റ് ഇടപെടൽ ഉണ്ടാകണം.
കോവിഡ് മഹാമാരി നിമിത്തം തമിഴ് നാട്ടിൽ നിന്നും തൊഴിലാളികൾ എത്താതെ വന്നതോടെ വിളവെടുപ്പ് നടക്കുന്ന ഈ സമയത്ത് . തൊഴിലാളി ക്ഷാമം നിമിത്തം പഴുത്തു മൂപ്പെത്തിയ ഏലകായ്കൾ വിളവെടുക്കാനാവാതെ നശിക്കുകയാണ്. പാട്ടത്തിന് ഭൂമി എടുക്കുന്ന സമയത്ത് 2 വർഷത്തെ തുക അഡ്വാൻ സായി നൽകി തുടർന്ന് വർഷ -വർഷംപാട്ട തുക നൽകിയുമാണ് കൃഷി ചെയ്യുന്നത് എന്നാൽ വിളവെടുക്കാൻ കഴിയാത്ത അവസ്ഥയും, വില തകർച്ചയും നിമിത്തം . പലിശക്ക് പണം എടുത്ത് പാട്ടതുക കൊടുക്കേണ്ട അവസ്ഥ യാണുള്ളത്.
തൊഴിൽ സമയം കുറച്ചു കൊണ്ട് കൂലി കുടുതൽ വാങ്ങുന്ന രീതി ചില മേഘലയിൽ വ്യാപകമായി കൊണ്ടിരിക്കുന്നു ഇതിന്റെ പിന്നിൽ തൊഴിലാളികളെ എത്തിക്കുന്ന ചില ഇടനിലക്കാർ ലാഭം കൊയ്യുന്നത് നീതികരിക്കാനാവില്ല.
പതിവ് തൊഴിലാളികൾക്കും സ്വതന്ത്ര തൊഴിലാളികൾക്കും സമയ ക്രമീകരണത്തിൽ തുല്യത വരുത്തണം എന്നാണ് കർഷക യൂണിയന്റെ അഭിപ്രായം.
പാട്ടകൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അടിയന്തിരമായി പാട്ടകൃഷിക്കാരെ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ബിജു ഐക്കര അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംക്കോട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ സജി മൈലാടി , ബിനോയ് കുളത്തുങ്കൽ, അനീഷ് കടകം മാക്കൽ, തങ്കച്ചൻ മരോട്ടി മൂട്ടിൽ, വിൻസ് കളപ്പുര, മാത്യം പൊട്ടൻ പ്ലാക്കൽ, ജിജി വാളിയം പ്ലാക്കൽ, ജോർജ്ജ് മാക്സിൻ , ജോസഫ് പെരുവിലം ക്കാട്ട്, സിബി മാളിയേക്കൽ, തോമസ് ഉള്ളാട്ട്, റോയ് P. ഏലിയാസ് , സണ്ണി കുഴിയൻ പാല, സിബി കിഴക്കേമുറി എന്നിവർ പ്രസംഗിച്ചു.