Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരള സംഗീത നാടക അക്കാദമി സംഗീതോൽസവം ഓഗസ്റ്റ് 30 ന് കട്ടപ്പനയിൽ



കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ സംഗീതോൽസവം ഓഗസ്റ്റ് 30 ശനിയാഴ്ച കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കട്ടപ്പന ഗവൺമെൻ്റ് സെർവൻ്റ് കോപ്പറേറ്റീവ് ഹാളിൽ നടന്നു.സംസ്ഥാനത്തെ 14 ജില്ലകളിലും സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്.ഇതിൻറെ ഭാഗമായി ഇടുക്കി ജില്ലയിലെ സംഗീതോത്സവം ഓഗസ്റ്റ് 30 ശനിയാഴ്ച കട്ടപ്പന മിനി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.സംഗീതോത്സവത്തിന് മുന്നോടിയായി ഓണപ്പാട്ട് മത്സരവും മാവേലി മത്സരവും നടക്കും.മത്സരങ്ങൾക്ക് ശേഷം പ്രശസ്ത സംഗീതജ്ഞൻ ഹരികൃഷ്ണൻ മൂഴിക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി യോഗത്തിൽ കേന്ദ്ര കലാസമിതി പ്രസിഡൻറ് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു.കട്ടപ്പന നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.സംഗീത നാടക അക്കാദമി അംഗവും സംഗീതോത്സവം കോർഡിനേറ്ററുമായ ആനയടി പ്രസാദ് വിഷയാവതരണം നടത്തി. കേന്ദ്ര കലാസമിതി സെക്രട്ടറി എസ്.സൂര്യലാൽ, കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ,നഗരസഭ കൗൺസിലർ പ്രശാന്ത് രാജു,ഇ ജെ ജോസഫ്,എം.സി ബോബൻ,സി.ആർ മുരളി,കെ.എൻ വിനീഷ് കുമാർ,സജിദാസ് മോഹൻ,ശാന്താ മേനോൻ, കലാമണ്ഡലം ഹരിത,
എം.ആർ രാഗസുധ, വി.വി സോമൻ, ജെയ്ബി ജോസഫ് തുടങിയവർ സംസാരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ, ഇ.ജെ ജോസഫ്,സിജു ചക്കുംമൂട്ടിൽ,പ്രശാന്ത് രാജു, കെ.എൻ വിനീഷ് കുമാർ,കാഞ്ചിയാർ രാജൻ എന്നിവർ രക്ഷാധികാരികളായും
ചെയർമാനായി മോബിൻ മോഹൻ, വൈസ് ചെയർമാൻമാരായി സുഗതൻ കരുവാറ്റ,എം.സി ബോബൻ,എസ്.പുഷ്പമ്മ, സി.ആർ മുരളി,സിജോ എവറസ്റ്റ്,
സി.സി ജോമോൻ എന്നിവരെയും ജനറൽ കൺവീനറായി എസ്. സൂര്യലാലിനെയും ജോയിൻ്റ് കൺവീനർമാരായി വി.വി സോമൻ,സജിദാസ് മോഹൻ,ഹരിത കലാമണ്ഡലം, ആർ. മുരളീധരൻ, ബിജോയ് സ്വരലയ,എം.ആർ രാഗസുധ എന്നിവരും അടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പരിപാടികൾക്ക് കെ.എ മണി, ശാന്താമേനോൻ, ഫൈസൽ ജാഫർ, രാജേഷ് ലാൽ, എസ്.കെ മനോജ്, സന്തോഷ് പത്മ, അനന്ദു എബി, ഫ്രാൻസിസ് കരുണാപുരം, സ്വാതി മോഹൻലാൽ എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!